പാലക്കാട് > കർഷകസമരത്തിന്റെ പേരിൽ രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമം തടയാനാണ് നിയമം പിൻവലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര തീരുമാനം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന വാദം ശരിയല്ല. ഇപ്പോൾ കേന്ദ്രം മുട്ടുമടക്കിയെന്ന് പറയുന്നവർ വരുംദിവസങ്ങൾ കാത്തിരുന്ന് കാണണം. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടും സമരക്കാർ ഇതൊന്നും അംഗീകരിക്കുന്നില്ല. ഇത് ദുരുദ്ദേശ്യപരമാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ഉൾപ്പടെയുള്ള എസ്ഡിപിഐയുടെ ആക്രമണങ്ങളെല്ലാം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായെ കാണുമെന്നും സുരേന്ദ്രൻ പറഞ്ഞു.