1974-ൽ കൊനെഗ്ലിയാനോയിൽ ന്യൂസ് ഏജന്റ് ആഞ്ചലോ ഫ്രിഗോലെന്റ് ആണ് തന്റെ 1962 മോഡൽ ലാൻസിയ ഫുൾവിയ സ്വന്തം വീടിന്റെ മുൻപിൽ പാർക്ക് ചെയ്തത്. അതിരാവിലെ പത്രക്കെട്ടുകൾ എത്തുമ്പോൾ ആഞ്ചലോയുടെ ഈ കാറിന്റെ ഡിക്കിയിലാണ് നിക്ഷേപിക്കുക. ആഞ്ചലോയും ഭാര്യ ബെർട്ടില്ല മൊഡോളോയും പിന്നീട് ഈ പത്രക്കെട്ടുകൾ എടുത്ത് വിതരണം ചെയ്യും.
“എന്നേക്കാൾ 10 വയസ്സിന് ഇളയ ഭാര്യ ബെർട്ടില്ലയോടൊപ്പം 40 വർഷമായി ഞാൻ വീടിന്റെ താഴെയുള്ള ന്യൂസ്സ്റ്റാൻഡ് നടത്തി. ഞാൻ ബിസിനസ്സ് ആരംഭിച്ചപ്പോൾ, പത്രങ്ങൾ ഇറക്കിവയ്ക്കാൻ ലാൻസിയ ഫുൾവിയ കടയുടെ മുന്നിൽ പാർക്ക് ചെയ്തു”, 94 കാരനായ ആഞ്ചലോ II ഗസെറ്റിനോ പത്രത്തോട് പറഞ്ഞു.
വിശ്രമജീവിതത്തിലേക്ക് മാറിയപ്പോഴും വീടിന് മുന്നിലെ കാർ ദമ്പതികൾ മാറ്റിയില്ല. ഇതോടെ കൊനെഗ്ലിയാനോയി സന്ദർശിക്കുന്നവരുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇടമായി കാറിന്റെ പരിസരം. ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം കാർ മാറ്റാൻ നഗരത്തിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 20-ന് നീക്കം ചെയ്യുകയും പാദുവയിലെ ഓട്ടോ ഇ മോട്ടോ ഡി’എപ്പോക്ക മോട്ടോർഷോയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ഡസൻ കണക്കിന് ക്ലാസിക് കാറുകൾക്കൊപ്പം ഇത് അഞ്ചേലോയുടെ കാറുകളും പ്രദർശിപ്പിച്ചിരുന്നു.
ഇതിനു ശേഷം അധികൃതർ കാർ ഒരു വർക് ഷോപ്പിൽ റീസ്റ്റോർ ചെയ്യാനാരംഭിച്ചു. പൂർണ്ണമായി പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ, ആഞ്ചലോയുടെയും ബെർട്ടില്ലയുടെയും വീടിന് അടുത്തുള്ള ഒരു പ്രാദേശിക സ്കൂളിന് പുറത്ത് കാർ സ്ഥാപിക്കും. വിനോദസഞ്ചാരികൾ ചിത്രമെടുക്കാൻ മാത്രമല്ല വൃദ്ധ ദമ്പതികൾക്ക് അവരുടെ പഴയ കാറിനെ അവരുടെ ജനലിൽ കൂടെ എപ്പോഴും കാണാവുന്ന വിധത്തിലാണ് കാറിനെ സ്മാരകമാക്കി സ്ഥാപിക്കുക.
കാർ പൊളിക്കാത്തതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. “ഞാൻ സ്കൂളിൽ പോകുന്നതു മുതൽ കാർ അവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു,” 42 കാരിയായ നാട്ടുകാരി ലൂക്കാ സായ പറയുന്നു.