Also Read :
രണ്ട് തവണ മാറ്റി വച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം നവംബര്‍ ഒന്‍പതിന് പുറപ്പെടുവിക്കും. അതേദിവസം തന്നെയയാണ് വോട്ടെണ്ണൽ നടക്കും. നവംബര്‍ 16നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാ അംഗത്തിന് 2024 വരെയാണ് കാലാവധി ലഭിക്കുക.
Also Read :
എം എൽ എമാരായ കെ എൻ ഉണ്ണികൃഷ്ണൻ, വി ആര് സുനിൽ കുമാര്‍, ജോബ് മൈക്കിൾ എന്നിവര്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ മാണി രാജിവച്ചത്.
നിയമസഭാ അംഗമാകുന്നതിന് വേണ്ടി രാജി വച്ചത് എങ്കിലും സിറ്റിങ് എംഎൽഎ ആയ മാണി സി കാപ്പനോട് മത്സരിച്ച് ദയനീയമായി പരാജയപ്പെടുകയായിരുന്നു. കെ എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിൽ എൽഎഫ്എഫ് സ്ഥാനാര്‍ത്ഥി ആയാണ് കാപ്പൻ ജയിച്ചത്. പിന്നീട്, അദ്ദേഹം യുഡിഎഫ് പാളയത്തിൽ എത്തി മത്സരിക്കുകയായിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും മിന്നും വിജയമാണ് കാപ്പന് ലഭിച്ചത്.
Also Read :
ജോസ് കെ മാണി തന്നെ രാജി വച്ച രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയാകുമോ എന്നതാണ് നോക്കി കാണുന്നത്. സീറ്റ് കേരള കോൺഗ്രസിന് തന്നെയാണ് എന്നാണ് എൽഡിഎഫിൽ നിന്നുള്ള സൂചനയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നണി മാറിയെത്തിയ ജോസിന് സീറ്റ് നൽകാനാണ് സിപിഎം താത്പര്യമെന്നും റിപ്പോര്‍ട്ടുണ്ട്.