തിരുവനന്തപുരം > തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷമാണ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയത്. മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.