ന്യൂഡൽഹി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാൻ 370, 35എ വകുപ്പുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടന സാധുത ചോദ്യംചെയ്ത് സിപിഐ എം അടക്കം നൽകിയ ഹർജികൾ ഉടൻ പരിഗണിക്കണമെന്ന് സുപ്രീംകോടതിയോട് പാർടി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ തിരിച്ചുനൽകണം. മുഴുവൻ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം. മാധ്യമപ്രവർത്തനത്തിനുനേരെയുള്ള അടിച്ചമർത്തൽ അവസാനിപ്പിക്കണം.
കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടും സ്വകാര്യവൽക്കരണവുമാണ് ഊർജ പ്രതിസന്ധിക്ക് കാരണം. യഥാർഥത്തിൽ കൽക്കരിക്ഷാമമില്ല. സ്വകാര്യ കമ്പനികൾ വൈദ്യുതിനിരക്ക് കൂട്ടുകയാണ്. സർക്കാർ അടിയന്തരമായി പ്രതിസന്ധി പരിഹരിക്കണം. ജാതി സെൻസസ് നടത്തണമെന്നും കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.