ആലപ്പുഴ
തൊഴിലാളിവർഗ പോരാട്ടത്തിലെ ഇതിഹാസമായ പുന്നപ്ര സമരത്തിന് എഴുപത്തഞ്ചാണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പൊരുതി മരിച്ച പുന്നപ്രയിലെ രണധീരർക്ക് ശനിയാഴ്ച നാട് പ്രണാമമർപ്പിക്കും. പുന്നപ്ര സമരഭൂമിയിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടക്കും.
വൈകിട്ട് ആറിന് പറവൂർ രക്തസാക്ഷിനഗറിലും പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലും പൊതുസമ്മേളനം ചേരും. പറവൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.