ദോഹ
അഫ്ഗാനിസ്ഥാന് സാമ്പത്തികസഹായം നല്‍കുമെന്ന് അമേരിക്ക. ദോഹയിൽ താലിബാനും യുഎസ് പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് അമേരിക്ക ഇക്കാര്യം അറിയിച്ചത്. താലിബാന് സര്‍ക്കാരിനെ അംഗീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നും യുഎസ് വ്യക്തമാക്കി. അഫ്ഗാനിൽനിന്ന് പിന്മാറിയതിനുശേഷം ഇതാദ്യമായാണ് അമേരിക്ക താലിബാന് കൂടിക്കാഴ്ച.
അഫ്ഗാനിസ്ഥാന് മറ്റ് രാജ്യങ്ങളുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അമേരിക്ക സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും താലിബാൻ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പറഞ്ഞു. വിദേശ പൗരന്മാരുടെ ഒഴിപ്പിക്കലിന് സഹകരണം നൽകുമെന്നും താലിബാൻ അറിയിച്ചു. ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് അമേരിക്ക അറിയിച്ചു.