തിരുവനന്തപുരം
സംസ്ഥാനത്ത് വാതിൽപ്പടി സേവനത്തിന് അർഹരായ 29,392 പേരുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. പ്രായാധിക്യം, ഗുരുതര രോഗം തുടങ്ങിയ കാരണങ്ങളാൽ സർക്കാർ സേവനങ്ങൾ യഥാസമയം ലഭ്യമാകാത്തവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷനുള്ള അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകളുടെ വിതരണം എന്നീ സേവനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ 38 പഞ്ചായത്തും 12 നഗരസഭയും ഉൾപ്പെടെ 50 തദ്ദേശസ്ഥാപനത്തിലായിരുന്നു പദ്ധതി. സാമൂഹ്യ സന്നദ്ധസേനയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത 3771 വളന്റിയർമാർക്ക് പരിശീലനം നൽകിയാണ് വാർഡുകളിൽ വിന്യസിക്കുന്നത്.