പിന്നിലിരിക്കുന്ന യാത്രക്കാരൻ മഴ നനയാതിരിക്കാൻ കുട നിവര്‍ത്തുന്നതിനും ില്കുണ്ട്. ഇത്തരത്തിലുള്ള അശ്രദ്ധമായ യാത്ര മൂലമുള്ള അപകടങ്ങള്‍ പെരുകുകയാണെന്നും ഈ സാഹചര്യത്തിലാണ് ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് നിലവിൽ വന്നതെന്നും പോലീസ് അറിയിച്ചു. “പൊതുനിരത്തുകളിൽ മഴക്കാലത്ത് അപകടകരമാവിധം കുടപിടിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരുടെയും അപ്രകാരം കുടപിടിച്ചുകൊണ്ട് പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും അശ്രദ്ധ മൂലം അപകടങ്ങൾ പെരുകുന്നതിനാൽ ഇത്തരം പ്രവണതകൾ നിരീക്ഷിക്കുകയും ഇത്തരം യാത്രകൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നുമുള്ള ട്രാൻസ്പോർട് കമ്മീഷണർ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ” കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Also Read:
1986ലെ മോട്ടോര്‍ വാഹനനിയമതത്ിലെ സെക്ഷൻ 184 (എഫ്) അനുസരിച്ച് ഇത്തരത്തിലുള്ള യാത്ര ശിക്ഷാര്‍ഹമായിരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ ഇത് 2017ലെ മോട്ടോര്‍ വാഹന ഡ്രൈവിങ് നിയന്ത്രണ നിയമത്തിലെ 5(6), 5 (17) എന്നീ വകുപ്പുകളുടെ ലംഘനവുമാണ്. ഈ നിയമങ്ങള്‍ ലംഘിച്ചാൽ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷൻ 177 എ പ്രകാരം ശിക്ഷാര്‍ഹമാണെന്ന് പോലീസ് വ്യക്തമാക്കി. ഈ നിയമം അനുസരിച്ച് നൂറു രൂപ മുതൽ 500 രൂപ വരെ പിഴയടയ്ക്കേണ്ടതായി വരും.
Also Read:
കുട ചൂടിയുള്ള അപകടയാത്ര ഒഴിവാക്കുക എന്ന തലക്കെട്ടോടു കൂടിയ ഫേസ്ബുക്ക് പോസ്റ്റിലാണ് പോലീസ് ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. പുതിയ നിര്‍ദേശത്തോട് അനുകൂലമായും പ്രതികൂലമായും നിരവധി പേര് കമൻ്റ് ബോക്സിൽ എത്തിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാണ്. പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടതുണ്ട്. കൂടാതെ രണ്ടിലധികം പേർ ഇരുചക്രവാഹനങ്ങളിൽ കയറുന്നതും മോട്ടോർ വാഹനനിയമപ്രകാരം കുറ്റകരമാണ്. എന്നാൽ മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. കുട ചൂടി ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും റോഡുകളിൽ പരിശോധന വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.