കേപ് കനവെറൽ
നാലു യാത്രക്കാരുമായി മൂന്ന് ദിവസത്തെ ബഹിരാകാശയാത്ര പൂര്‍ത്തിയാക്കി സ്പേസ് എക്സ് പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഫ്ളോറിഡയുടെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ഞായറാഴ്ച പേടകം പാരച്യൂട്ടിലിറങ്ങി.
ബഹിരാകാശ വിദഗ്ധരില്ലാതെ ഭൂമിയെ ചുറ്റുന്ന ആദ്യ യാത്രികരാണിവർ.വ്യവസായിയായ ജരേദ് ഐസക്മാ(38)നായിരുന്നു ക്യാപ്ടൻ. ഇദ്ദേഹമാണ് മറ്റുള്ളവരുടെ യാത്രയ്ക്കായി പണം മുടക്കിയത്. ക്യാൻസറിനെ അതിജീവിച്ച ഹെയ്ലി ആർസെനൊ, ഡേറ്റ എൻജിനിയർ ക്രിസ് ക്രിസ് സെംബ്രോസ്കി, അധ്യാപകനായ സിയാൻ പ്രോക്ടർ എന്നിവരാണ് മറ്റ് യാത്രക്കാര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് 160 കിലോമീറ്റർ മുകളിലാണ് പേടകം ഭൂമിയെ ചുറ്റിയത്. യാത്രയ്ക്കിടെ ഭൂമിയില്‍ ഹോളിവുഡ് താരം ടോം ക്രൂസുമായും സഞ്ചാരികൾ ആശയവിനിമയം നടത്തി. യാത്ര തികച്ചും അത്ഭുതകരമായിരുന്നുവെന്നും ഇത് തുടക്കം മാത്രമാണെന്നും ഐസക്മാൻ പറഞ്ഞു.